---
title: "എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു"
english_title: "Student undergoing treatment after consuming rat poison dies."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370869/Student undergoing treatment after consuming rat poison dies."
published_at: "2026-07-07T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c75ef79346_1001312295.jpg"
keywords: []
---

# എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

> **Lead Summary:** എലിവിഷം അകത്തുചെന്ന നിലയിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി സ്വകാര്യ ആസ്പത്രികളിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ചെട്ടുംകുഴി ഇസത്ത് നഗറിർ എസ്.എം. മൻസിലിൽ ആമിനയാണ് മരിച്ചത്.

## Article Content

എലിവിഷം അകത്തുചെന്ന നിലയിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി സ്വകാര്യ ആസ്പത്രികളിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ചെട്ടുംകുഴി ഇസത്ത് നഗറിർ എസ്.എം. മൻസിലിൽ ആമിനയാണ് മരിച്ചത്.

തളങ്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് ശ്രമിച്ചുവരിക യായിരുന്നു. 25-നാണ് എലിവിഷം അകത്തു ചെന്നനിലയിൽ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ ത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. പ്രവാസിയായ അബ്ദുൾ മനാഫിന്റെയും നസീറയുടെയും മകളാണ്. സഹോദരങ്ങൾ: മുഹമ്മദ് ഷഹീം, ആയിഷത്ത് നിഹ (ഇരുവരും വിദ്യാർഥി കൾ). കാസർകോട് പോലീസ് അസ്വാഭാവികമര ണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370869/Student undergoing treatment after consuming rat poison dies.)